ചിത്രം : രാക്കുയിലിന്‍ രാഗസദസ്സില്‍ - 1986
രചന: എസ് രമേശന്‍ നായര്‍
സംഗീതം : എം ജി രാധാകൃഷ്ണന്‍
ആലാപനം: യേശുദാസ്, ബി അരുന്ധതി
(c) youtube.com
എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ
എത്ര നവരാത്രികളിലമ്മേ
നിൻ മുഖം തിങ്കളായ് പൂനിലാ
പാൽചൊരിഞ്ഞെന്നിൽ വീണലിയുമെൻ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു
വിരഹകഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖപ്രിയ രാഗമോ
നിന്നിലെ പ്രേമഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീര
മണയുമൊരഴകിതു ഷണ്മുഖപ്രിയ രാഗമോ
എത്ര ദുഃഖങ്ങളിനി എത്ര വനവാസം
അതിൽ എത്ര വിധിവിളയാട്ടമിന്നും
കണ്ണുനീർ കുമ്പിളിൽ മുത്തുമായ്
വന്നു നീ മണ്ണിൽ വീണുരുകുമോ വീണ്ടും
അരചൻ ഇനിയും നിന്നെ എരിയും
തീയിൽ നിർത്തി അമൃതകലയാക്കുമൊ
തെളിയുക തെളിയുക തെളിയുക നീ
ഷണ്മുഖപ്രിയ രാഗമോ
നിന്നിലെ പ്രേമഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീര
മണയുമൊരഴകിതു ഷണ്മുഖപ്രിയ രാഗമോ
പാധനിധ തകജനുധം
ധാനിസനി തകജനുധം
നിസരിസാ തകജനുധം ത തകജനു തകധിമി
പധനിസനിധപമ
ഷണ്മുഖപ്രിയ രാഗമോ
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ..ആ..തരിഗിദതിന്നധിം
മഗരിഗമ തരിഗിദതിന്നധിം
ആ ..ആ.. തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാ