പൂന്തെന്നലെ നീ പറന്നു പറന്നു..1986

ചിത്രം : സായം സന്ധ്യ - 1986
രചന :  ഷിബു ചക്രവര്‍ത്തി
സംഗീതം: ശ്യാം
ആലാപനം: യേശുദാസ്‌

(c)youtube.com



പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ..
പൂവാടികള്‍ നീ തുറന്നു തുറന്നു തുറന്നു താ..
പൊന്നോണ കോടി ചുറ്റി പൊന്നോണപ്പാട്ടു പാടി
മുന്നാഴിപ്പൂവും കൊണ്ടു വാ. വാ...

പൂന്തെന്നലേ..

നിറയെ പൂ വേണം
അരികില്‍ നീ വേണം നാടോടിപൂങ്കാറ്റേ..
കതിരു കൊയ്യുന്ന വയലില്‍
നീയൊന്നു പൂങ്കാറ്റേ പോയി വാ..(2)

പൂവായ പൂ തേടി പോകും തെന്നലേ
മലര്‍മാരി തൂകുന്ന പൂന്തെന്നലേ..

തുമ്പക്കുടമെവിടെ ഓണക്കളമിടുവാന്‍.. (2)

പൂവും കൊണ്ടു വായോ
നല്ല കാറ്റേ ചെല്ല ചെറുമകളേ... നീ..

പൂന്തെന്നലേ..

കസവുപാകിയ പുടവ ഞാന്‍ വാങ്ങി
പൊന്നോണ പൂങ്കാറ്റേ..
കനവു നെയ്യുന്ന കരളിന്‍ കൊമ്പിലെ
ഊഞ്ഞാലിലാടിടാന്‍... (2)

പൂവാരി പൂതൂകും പൂന്തിങ്കളില്‍
മധുമാസ രാവിന്‍ തൂമഞ്ചലില്‍..

തങ്കവള കിലുക്കും തളിര്‍മേനിയാളേ.. (2)

ഞാനും കൊണ്ടു പോരും നല്ല കാറ്റേ
കൊഞ്ചും കിളിമകളേ ഞാന്‍..

പൂന്തെന്നലേ...
Karaoke (no lyrics)
(c)youtube.com