വീണപൂവേ കുമാരനാശാന്റെ - 1974

ചിത്രം :ജീവിക്കാന്‍ മറന്നുപോയ സ്ത്രീ - 1974
രചന:വയലാര്‍
സംഗീതം: എം എസ വിശ്വനാഥന്‍
ആലാപനം: യേശുദാസ്

(c) youtube.com




വീണപൂവേ
കുമാരനാശാന്റെ വീണ പൂവേ
വീണ പൂവേ (2)

വിശ്വദര്‍ശന ചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ.. ഒരു ശുക്ര നക്ഷത്രമല്ലേ
വീണപൂവേ

വികാരവതി നീ വിരിഞ്ഞു നിന്നപ്പോള്‍
വിരല്‍ തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവി ഭാവനകള്‍ (2)

നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീത കുമുദമാക്കി കവികള്‍
മന്മദന്‍ കുലക്കും സ്വര്‍ണ ധനുസ്സിലെ
മല്ലീശരമാക്കി ... മല്ലീശരമാക്കി

വീണപൂവേ ...

വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍ (2)

വര്‍ണപ്പീലി തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി.. ആശാന്‍
വിണ്ണിലെ കല്പ  ദ്രുമത്തിന്റെ കൊമ്പിലെ
വാടാ മലരാക്കി .... വാടാ മലരാക്കി

വീണപൂവേ ...

 Karaoke

(c) youtube.com