പതിനേഴിന്റെ പൂങ്കരളില്‍..

ചിത്രം: 
വെള്ളരിപ്രാവിന്റെ ചങ്ങാതി
ഗാനരന : 
 വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: 
 മോഹൻ സിത്താര
ആലാപനം: 
 ശ്രേയ ഘോഷൽ, കബീർ

(c)youtube.com
പതിനേഴിന്റെ പൂങ്കരളിൽ
പാടത്തു പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ
മാറത്തു നീ തൊട്ട മറുകാണ്

പറയൂ പറയൂ നീ നല്ലഴകേ..
പനിനീർച്ചെടിയോ പാൽമുല്ലകളോ..
പ്രേമം പണ്ടെ വരച്ചിട്ട
പാടത്തൂടെ നടന്നിട്ട്
നീ തന്നെ നീ തന്നെ ചൊല്ല്


പതിനേഴിന്റെ ...

അഴകില്ലേ .. അഴകില്ലേ..
ചെമ്പൂവിന്നൊരഴകില്ലേ...
അതിലേറെ അതിലേറെ
നിന്നെക്കാണാനഴകല്ലേ...
വണ്ടന്മേട്ടിൽ കൂടുള്ള വണ്ടേതാ
ചുണ്ടിൻ മൂളിപ്പാട്ടൊന്ന് പാടാൻ വാ
മനസ്സിലെ തോട്ടം കാണാൻ വാ
ഒഹ് ഹോ.. ആഹഹാ...
നേരത്തെ നേരത്തെ ഞാൻ പോരാം ...


പതിനേഴിന്റെ ..


മണമില്ലേ.. മണമില്ലേ..
വെൺപൂവേകും മണമില്ലേ...
അതിലേറെ കുളിരല്ലേ
പെൺപൂവേ നിൻ മണമല്ലേ...
ചുറ്റി ചുറ്റിത്തെന്നുന്ന കാറ്റേ വാ..
ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ
വിയർക്കുമൊരെന്നെ വീശാൻ വാ...
ആഹാ..ഹ.. ആ.. ഓഹ് ഹ ഓ....

പാടത്തു ഞാനില്ലേ നിൻ കൂടെ..

പതിനേഴിന്റെ ..

പറയൂ പറയൂ നീനല്ലഴകേ..
പനിനീർച്ചെടിയോ പാൽമുല്ലകളോ..
പ്രേമം പണ്ടെ വരച്ചിട്ട ചെണ്ട് ചൂടിവരും
പാടത്തൂടെ നടന്നിട്ട്
നീ തന്നെ നീ തന്നെ ചൊല്ല്

പതിനേഴിന്റെ ..