രചന : അന്‍വര്‍ അലി
സംഗീതം : വിനായകന്‍, ജോണ്‍ പി വര്‍ക്കി
ആലാപനം: അനൂപ് മോഹന്‍ദാസ്,സുനില്‍ മത്തായി, ശരത്, ശ്യാം
(c) youtube.com
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...
മയിലു കേറാ മാമലയിൽ മയിലാട്ടം കണ്ടു താമസിച്ചേ
കാള കേറാ പൊന്മലയിൽ കാളകളി കണ്ടു താമസിച്ചേ
ആടു കേറാ മാമലയിൽ ആടുകളി കണ്ടു താമസിച്ചേ
കുയിലു കേറാ പൊന്മലയിൽ കുയിലുകളി കണ്ടു താമസിച്ചേ
കൊക്കു കേറാ പൊന്മലയിൽ കൊക്കുകളി കണ്ടു താമസിച്ചേ
കുതിര കേറാ മാമലയിൽ കുതിരകളി കണ്ടു താമസിച്ചേ
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...
പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ
പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ
ചിങ്ങം കന്നി തുലാങ്ങളിൽ മലങ്കൊയിത്തും കഴിഞ്ഞ്
പൊല്ലത്തിലും പുട്ടലിലും നെല്ലും കെട്ടിയെടുത്തും
കൊണ്ടൊരായിരം പുലക്കൈയ്യും വീശിവരും കാരണോരേ
പെരുവയൽപൂമിയിലെ പുലയോരെ കഥ പറ
പുലമകൾ സരസ്വതി നാവിലാടും കഥ പറ..
പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ
അഴകി അനസികാളി കുഞ്ചളരി കുറുമ്പയും
അണിഞ്ചനും കരിമ്പനും കൊച്ചുറുമ്പൻ കാവലനും
കട്ടതട്ടി ചാലുകീറി ഉഴുതിട്ട കഥയല്ലേ
വിത്തെറിഞ്ഞു മുളപ്പിച്ചു ഞാറു നട്ട കഥയല്ലേ
വിരിപ്പ് പൊക്കാളി കുർക ഓര്പ്പാണ്ടിയാനക്കൊമ്പൻ
പുകഴ് പെറ്റ പഴങ്കാലക്കനികൾ കുരുക്കും കഥ
വെള്ളം കേറും വേലികളിൽ മിന്നക്കൊടി പോലെ പൊന്തും
ചൂട്ടുപൊക്കാളിക്കതിരിൻ ചുണ്ടത്തൂറും ചിരിക്കഥ
തണ്ടിലാടും ചുണക്കഥ.. പറപറ...
അന്തിക്കേറുമാടമേറി കിണ്ണം മുട്ടി പാട്ടുപാടി
കിളിയാട്ടി നരിയാട്ടി രാവെളുക്കും കോരങ്കഥ
ചെല്ലിപ്പുല്ലും കൊച്ചമ്പ്രാന്റെ കള്ളക്കണ്ണും പറിച്ചെറി-
ഞ്ഞില്ലപ്പടി കടന്നുപോം നീലിപ്പുലക്കള്ളിക്കഥ
പെരുവയൽപൂമികളിൽ പലപ്പൂവു കൊയ്തെടുത്തു
വരുംകാല കളം നോറ്റ പുലയോർടെ പഴംകഥ..
പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ
പോടാ തമരേന്നു ചൊന്ന് കാലാക്കണ്ട വരമ്പത്തു
പിടിത്താളെറിഞ്ഞുപോന്ന കുലങ്ങൾ തൻ പഴംകഥ
പറപറ കഥ പറ ആദിഭഗവാനേ
പറപറ കഥ പറ അയിക്കര കാരണോരേ
പറപറ പറപറ കഥ പറ പറപറ
പറപറ പറപറ കഥ പറ പറപറ
പറപറ പറപറ കഥ പറ പറപറ
പറപറ പറപറ കഥ പറ പറപറ
പറപറ പറപറ കഥ പറ പറപറ
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും
ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...