ചിത്രം:
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
ഗാനരചന:
ബിച്ചു തിരുമല
സംഗീതം:
ഇളയരാജ
ആലാപനം:
യേശുദാസ്, എസ് ജാനകി
(c) youtube.com
കൊഞ്ചി കരയല്ലേ, മിഴികള്‍ നനയല്ലേ, ഇളമനമുരുകല്ലേ..
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ...

കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ...
പവിഴങ്ങള്‍ പൊഴിയുന്ന മനസെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു
നെടുവീർപ്പിലുരുകുന്നു ഞാനും

ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ പൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ

ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ...........