പൂജാബിംബം മിഴി തുറന്നൂ - 1998

ചിത്രം: ഹരികൃഷ്ണന്‍സ് - 1998
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം: യേശുദാസ്‌,ചിത്ര

(c)youtube.com



പൂജാബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ
മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേനീയിന്നാര്‍ക്കു സ്വന്തം

പൂജാബിംബം...

എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കള്‍
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടേ
ആശിര്‍വ്വാദങ്ങളോടേ
സൂര്യവസന്തം ദൂരെയൊഴിഞ്ഞു
തിങ്കള്‍ത്തോഴനുവേണ്ടി
സ്വന്തം തോഴന്നുവേണ്ടി

പൂജാബിംബം..

സ്വയംവരവീഥിയില്‍ നിന്നേയും തേടി
ആകാശതാരകള്‍ ഇനിയും വരും
നിന്‍റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍
ആര്‍ഷാഢ മേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ ….....
നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍ ഏകാന്ത സൂര്യനുനല്‍കൂ
ഈ രാഗാര്‍ദ്രചന്ദ്രനെ മറക്കൂ

പൂജാബിംബം...
Karaoke