നിശാ സുരഭികള്‍....



നിശാ സുരഭികള്‍.... 

ചിത്രം        : രാസലീല 
രചന         :  വയലാര്‍ 
സംഗീതം    :  സലില്‍ ചൌധരി 

ആലാപനം :  പി ജയചന്ദ്രന്‍ 



(c) youtube.com

നിശാ സുരഭികള്‍ വസന്ത സേനകള്‍ 
നടനമാടാന്‍ വരികയോ രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍ പ്രിയദര്‍ശിനി നീ
വികാരവതിയായ്‌ വരികയോ വീണ്ടും വരികയോ

മദാലസ യാമിനി ഒരു രാസലീലാലോലയെ പോലെ (2)
വരുമ്പോള്‍ വെണ്ണിലാവിന്‍ യമുന ലജ്ജയില്‍ മുങ്ങിയോ (2) 
(നിശാ സുരഭികള്‍....)

മനോരഥ വീഥിയില്‍ ഒരു ക്ഷീരസാഗര പുത്രിയെ പോലെ (2)
ഒഴുകും നിന്‍ സുഗന്ധം തഴുകും തെന്നലായ്‌ ഞാന്‍ വരും (2) 
(നിശാ സുരഭികള്‍....)