രചന : വയലാര്‍
സംഗീതം: ദേവരാജന്‍
ആലാപനം : യേശുദാസ്
(c)youtube.com
പ്രവാചകന്മാരേ....
പ്രവാചകന്മാരേ പറയൂ
പ്രഭാതമകലെയാണോ
പ്രപഞ്ച ശില്‍പ്പികളേ പറയൂ
പ്രകാശമകലെയാണോ
ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍
നിന്നായുഗ സംഗമങ്ങള്‍
ഇവിടെയുയര്‍ത്തിയ വിശ്വാസ
ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ
കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...
ഈ വഴിത്താരയില്‍ ആലംബമില്ലാതെ
ഈശ്വരന്‍ നില്‍ക്കുന്നൂ...
ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ....
പ്രവാചകന്മാരേ ....
ഭാവി ചരിത്രം തിരുത്തിയെഴുതും
ഭാരത യുദ്ധഭൂവില്‍
ഇടയന്‍ തെളിച്ചൊരു ചൈതന്യ
ചക്രരഥം ഉടഞ്ഞു വീഴുന്നൂ
മണ്ണില്‍ തകര്‍ന്നു വീഴുന്നൂ...
ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ
അര്‍ജ്ജുനന്‍ നില്‍ക്കുന്നൂ....
തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍
കത്തിയെരിയുന്നൂ.. കത്തിയെരിയുന്നൂ......
പ്രവാചകന്മാരേ.....