എൻ സ്വരം പൂവിടും ഗാനമേ....

ചിത്രം:  അനുപല്ലവി
രചന: ബിച്ചു തിരുമല
സംഗീതം: കെ ജെ ജോയ്
ആലാപനം: യേശുദാസ്



(c)youtube.com

എൻ സ്വരം പൂവിടും ഗാനമേ (2)
ഈ വീണയിൽ നീ അനുപല്ലവീ(2)

എൻസ്വരം...

ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം (2)
വിരൽ മുന തഴുകും നവരാഗമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ 

എൻ സ്വരം....

ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ (2)
കരളുകളുരുകും സംഗീതമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ

എൻ സ്വരം...