പൂവുകള്‍ക്ക്‌ പുണ്യകാലം - 1975

ചിത്രം : ചുവന്ന സന്ധ്യകള്‍
രചന : വയലാര്‍
സംഗീതം : ദേവരാജന്‍
ആലാപനം : പി ശുശീല

(c) youtube.com

പൂവുകള്‍ക്ക്‌ പുണ്യകാലം
മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം
നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍
നിശ്ചയ താമ്പൂല താലം
പൂവുകള്‍ക്ക്‌ മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം

മാനത്തെ നവരത്ന വ്യാപാര തെരുവുകളില്‍
മഞ്ചലേറി വന്നിറങ്ങിയ രത്നവ്യാപാരി (2)

ഒരു വളയ്ക്ക്‌ മുത്തു തരൂ
ഒരു മിന്നിനു പൊന്ന് തരൂ (2)

ഒരു കോടി ദ്വീപുകളുടെ അധിപനല്ലെ നീ ?
അധിപനല്ലേ നീ ?

പൂവുകള്‍ക്ക്‌ ...........

സ്വപ്നത്തിന്‍ സ്വരരാഗ സംഗീത സദസ്സുകളില്‍
സ്വര്‍ണ്ണ വീണ മീട്ടി വന്നൊരു സര്‍ഗ്ഗസഞ്ചാരി

ഒരു നിമിഷം കൂടെ തരൂ ഒരു പല്ലവി പാടിത്തരൂ (2)

ഒരു ഗാന സാഗരത്തിന്‍ അധിപനല്ലെ നീ
അധിപനല്ലേ നീ

പൂവുകള്‍ക്ക്‌ ...........