രചന: ഓ എന്‍ വി
സംഗീതം: ഇളയരാജ
ആലാപനം: യേശുദാസ്, ജാനകി
(c) youtube.com
ലാലാലാലാ ..
വേഴാമ്പൽ കേഴും
ലാലാലാലാ ..
വേനൽ കുടീരം
ലാലാലാലാ ..ലാലാലാലാ ..ലാ..
വേഴാമ്പൽ കേഴും വേനൽ കുടീരം നീ(2)
ഏകാകിനി നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്
വേഴാമ്പൽ കേഴും വേനൽ കുടീരം നീ (2)
ഈ വഴി ഹേമന്തമെത്രവന്നൂ
ഈറനുടുത്തു കൈകൂപ്പി നിന്നൂ
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ
മായികാ മോഹമായ്
മാരിവിൽ മാലയായ്
മായുന്നുവോ മായുന്നുവോ
ഓർമ്മകൾ കേഴുന്നുവോ
വേഴാമ്പൽ കേഴും .....
ലാലാലാ..ലാലാലാ..ലാലാലാ..
ജീവനിൽ കണ്ണുനീർ വാറ്റിവെയ്ക്കും
ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും
പൂവിതൾ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ്
ഓർമ്മകൾ പാറുന്നുവോ
വേഴാമ്പൽ കേഴും .....
Karaoke