പൂമാനമേ ഒരു രാഗമേഘം താ..

പൂമാനമേ ഒരു രാഗമേഘം താ 

ചിത്രം    : 
 നിറക്കൂട്ട്
രചന     : 
 പൂവച്ചൽ ഖാദർ
സംഗീതം: 
 ശ്യാം
ആലാപനം: 
 കെ എസ് ചിത്ര 


(c) youtube.com

പൂമാനമേ ഒരു രാഗമേഘം താ...(2)
കനവായ്...കണമായ്...ഉയരാൻ...
ഒഴുകാ..നഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...

കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
(കരളിലെഴും) 
വീണയായ് മണിവീണയായ്...
വീചിയായ്  കുളിർ‌വാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)

പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും) 
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...
(പൂമാനമേ)