ചിത്രം: ജാതകം -1989
| |
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ് എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി സുസ്മിതേ നീ വന്നു, ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി മെല്ലേ ഉതിരും വള കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതം ആയി സുസ്മിതേ നീ വന്നു, ആ ......... ഞാന്‍ വിസ്മയ ലോലന്‍ ആയ് നിന്നു പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി സുസ്മിതേ നീ വന്നു, ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
കരയോകെ ...
(c) youtube.com
| |
പുളിയിലക്കരയോലും പുടവ ചുറ്റി - 1989
Subscribe to:
Posts (Atom)