ഇഷ്ട പ്രാണേശ്വരീ - 1973

ചിത്രം : ചുക്ക്
രചന : വയലാര്‍
സംഗീതം : ദേവരാജന്‍
ആലാപനം : ജയചന്ദ്രന്‍

(c) youtube.com


ഇഷ്ട പ്രാണേശ്വരീ നിന്റെ
ഏദൻ തോട്ടം എനിക്കു വേണ്ടി
ഏഴാം സ്വർഗ്ഗം എനിക്കു വേണ്ടി(2)

ഇഷ്ടപ്രാണേശ്വരീ.....

കുന്തിരിക്കം പുകയുന്ന കുന്നിൻ ചെരുവിലെ
കുയിൽ കിളി ഇണക്കുയിൽക്കിളി(2)

നിങ്ങളുടെയിടയിൽ ആണിനോ പെണ്ണിനോ
നിയന്ത്രിക്കാനാവാത്ത പ്രണയദാഹം ഒരിക്കലും
നിയന്ത്രിക്കാനാവാത്ത പ്രണയദാഹം

എന്നൊടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ ....
ഇഷ്ടപ്രാണേശ്വരീ.....



സ്വർണ്ണമേഘത്തുകിൽകൊണ്ടു നാണം മറയ്ക്കുന്ന
സുധാംഗദേ സ്വർഗ്ഗ സുധാംഗദേ(2)

ആപ്രമദ വനത്തിൽ ആദവും ഹവ്വയും
അരുതെന്നു വിലക്കിയ കനി തിന്നുവോ - ഈശ്വരൻ
അരുതെന്നു വിലക്കിയ കനി തിന്നുവോ

എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ

ഇഷ്ടപ്രാണേശ്വരീ.....