ഒരു വട്ടം കൂടിയെൻ..1982

ചിത്രം: 
 ചില്ല്
ഗാനരചന : 
 ഓ എന്‍ വി
സംഗീതം: 
 എം ബി ശ്രീനിവാസന്‍
ആലാപനം: 
  യേശുദാസ്

(c) youtube.com
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലിമരമൊന്നുലുത്തുവാന്‍ മോഹം
മരമൊന്നുലുത്തുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം

അതു കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം
വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍
വെറുതെ മോഹിക്കുവാന്‍ മോഹം