| ഗാനരചന :ശ്രീകുമാരന്‍ തമ്പി സംഗീതം:ജി ദേവരാജന്‍ ആലാപനം: യേശുദാസ്
(c)youtube.com
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു
ഇന്ദ്രിയങ്ങളില്‍ അത് പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍ മഴയില്‍
പണ്ട് നിന്‍ മുഖം പകര്‍ന്ന ഗന്ധം
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു.
രജത രേഖകള്‍ നിഴലുകള്‍ പാകി
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകി
കൊഴിഞ്ഞ ദിനത്തിന്‍ ഇതളുകള്‍ പോലെ
അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു
തരള രശ്മികള്‍ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീധം പാടും വരികളില്‍
ഓമലെ നിന്‍ ശാലീന നാദം
അടരന്ന കിനാവിന്‍ തളിരുകള്‍ പോലെ
അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു
ഇന്ദ്രിയങ്ങളില്‍ അത് പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍ മഴയില്‍
പണ്ട് നിന്‍ മുഖം പകര്‍ന്ന ഗന്ധം
(c) youtube.com
|
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു - 1976
ചിത്രം:അയല്‍ക്കാരി - 1976
Subscribe to:
Comments (Atom)