മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ - 1977

ചിത്രം. വിഷുക്കണി
രചന. ശ്രീകുമാരന്‍ തമ്പി
സംഗീതം. സലില്‍ ചൌധരി
ആലാപനം. ജാനകി




മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ (2)
മയങ്ങൂ.... നീ എന്‍ മടിമേലെ
മയങ്ങൂ.... നീ എന്‍ മടിമേലെ

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടിമേലെ
മയങ്ങൂ.... നീ എന്‍ മടിമേലെ

അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
നിറ സന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടിമേലെ
ആരിരോ.. ആരി രാരാരോ

എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്‍ മനമെന്നും നിന്‍ പൂങ്കാവനം(2)

ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ
മധു കണം പോലെ മഞ്ഞിന്‍ മണി പോലെ

മയങ്ങൂ.. നീ ഈ ലതമേലെ
മയങ്ങൂ.. നീയെന്‍ മടിമേലെ
ആരിരോ.. ആരി രാരാരോ
ആരിരോ.. ആരി രാരാരോ

കാലമറിയാതെ ഞാന്‍ അമ്മയായ്
കഥയറിയാതെ നീ പ്രതിഛായയായ്(2)

നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍രാഗ മണിമാളിക
മധു സ്വരം പോലെ
മണിസ്വനം പോലെ
മയങ്ങൂ.. ഗാനക്കുടം മേലെ
മയങ്ങൂ.. നീയെന്‍ മടിമേലെ

അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌(2)

നിറ സന്ധ്യയായ്‌ ഞാനാരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ കനവു കണ്ടുണരാനായ്‌
ഉഷസണയുമ്പോള്‍

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.. നീ എന്‍ മടി മേലെ
മയങ്ങൂ.. നീ എന്‍ മടി മേലെ
ആരിരോ.. ആരി രാരാരോ
ആരിരോ..... ആരി രാരാരോ

Karaoke