പുടമുറി കല്യാണം ദേവി - 1986

ചിത്രം : ചിലമ്പ്
രചന: ഭരതന്‍
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം: ചിത്ര

(c)youtube.com

പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം(2)

ആതിര രാവിൽ താലിയുമായ്‌ കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ
കൂടെ വരില്ലേ  ദേവി..

പുടമുറി കല്യാണം..;.

കാതിൽ പൂത്തോടയുമായ്‌ കാലിൽ
പൊൻ ചിലമ്പണിഞ്ഞു (2)

താരിളം കാറ്റിൽ ചന്ദനം ചാർത്തി
കാതരയയി കള മൊഴി പാടി
തരള മിഴിയിൽ മദനനാടി
അരയിൽ കിങ്ങിണി നൃത്തമാടി
അലരിൻ മലരതേറ്റു പാടി..
പാടി.. പാടി.. പാടി..

പുടമുറി കല്യാണം...


ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ
അലങ്കാര ചർത്തുകൾ ഉലഞ്ഞു (2)

അഗ്നിയിൽ ഞാനൊരു വിഗ്രഹമായി
അഗ്നി അവനെന്നെ തീർത്ഥമാടി
മദന ലളിത മപരിമേയ
രണര രധര രുധിര ഭാവം
ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം..

പുടമുറി കല്യാണം..