രചന: എസ രമേശന്‍ നായര്‍
സംഗീതം: ഇളയരാജ
ആലാപനം: സുജാത മോഹന്‍, ജി വേണുഗോപാല്‍, കോറസ്
(c) youtube.com
ഗുരുചരണം ശരണം നാഥാ തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ തിരുവടി ശരണം
പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം
കരുണാമയ ഗുരുവരനേ ശരണം ശരണം ശരണം
ആകാശമാം മൌനമേ മന്ത്രമേ
ഗുരുചരണം..
അയുഗം സൌരയൂഥം, അറിവിന്‍ ബ്രഹ്മദീപം
പുലരും സത്യലോകം, അഖിലം നിന്റെ ദാനം
പൊരുളറിഞ്ഞ മിഴി തരുന്നു നീ
ഇരുളൊഴിഞ്ഞ വഴി തരുന്നു നീ
പ്രഭയും നീ... ഓംകാര നാദ
പ്രണവം നീ... ഓം ശാന്തി ഓം
ഗുരുചരണം...
ഗിരികള്‍ സാഗരങ്ങള്‍, ഉയിരിന്‍ പൂവനങ്ങള്‍
മിഴികള്‍ വിസ്‌മയങ്ങള്‍, നിഖിലം നിന്റെ പുണ്യം
കരളുണര്‍ന്നു മൊഴി തരുന്നു നീ
കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ
അരുളും നീ ... ആനന്ദരൂപ
പൊരുളും നീ .. ഓം ശാന്തി ഓം
ഗുരുചരണം