ആയിരം മാതളപ്പൂക്കൾ - 1979


ചിത്രം: അനുപല്ലവി -1979
രചന: ബിച്ചു തിരുമല
സംഗീതം: കെ ജെ ജോയ്
ആലാപനം: ജയചന്ദ്രന്‍

(c)youtube.com

ആയിരം മാതളപ്പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ....
മന്ദഹാസതേനൊലിച്ചുണ്ടിൽ
മയങ്ങും ചുംബനക്കനികൾ.....(2)

വസന്തത്തിൻ തെന്നലിലേറി
വിരുന്നെത്തും സുന്ദരിപ്രാവേ..(2)

ആയിരം മാതളപ്പൂക്കൾ.....


ദേവതേ നാണം നിന്നിൽ കൂടുകൂട്ടി....
ദാഹവുമായ് പ്രായം മെയ്യിൽ വീണമീട്ടി...

നീ വളരും നാളുതോറും നിൻ നിഴലായി....(2)
നിന്നരികിൽ ഞാനലഞ്ഞൂ നീയറിയാതെ...

ആയിരം മാതളപ്പൂക്കൾ .....

മാരിവിൽ പന്തൽ കെട്ടി നീലവാനം...
മാനസങ്ങൾ താളംതട്ടി രാഗലോലം...

ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും...(2)
മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ....

ആയിരം മാതളപ്പൂക്കൾ.....