അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..- 1987




ചിത്രം: 
 നീയെത്ര ധന്യ.
ഗാനരചന : 
 ഓ എന്‍ വി 
സംഗീതം: 
 ദേവരാജന്‍ 
ആലാപനം: 
  യേശുദാസ്


അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.....

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി

അരികില്‍....

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍ തുള്ളിതന്‍ സംഗീതം
ഹൃതന്തികളില്‍ പടര്‍ന്ന നേരം


കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി

അരികില്‍....

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ധസങ്കല്‍പം തലോടി നില്‍ക്കേ


ഏതോ പുരാതന പ്രേമകഥയിലെ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഗീഥികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചുപോയി

അരികില്‍...