ഉത്തരാ സ്വയംവരം...

ചിത്രം           : 
 ഡേയ്ഞ്ചർ ബിസ്ക്കറ്റ്
രചന            :  
ശ്രീകുമാരൻ തമ്പി
സംഗീതം       : 
 വി ദക്ഷിണാമൂർത്തി
ആലാപനം    : 
 കെ ജെ യേശുദാസ്

(c) youtube.com

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു...
കാഞ്ചന കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു..

ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി....
ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു..
കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട
കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു...

ഉത്തരാസ്വയംവരം

കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി...
അതുകഴിഞാട്ടവിളക്കണഞ്ഞു പോയി
എത്രയെത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ...

ഉത്തരാസ്വയംവരം..