രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
ആലാപനം: യേശുദാസ്
നിന്റെ മിഴിയില്‍ നീലോല്പലം
നിന്നുടെചുണ്ടില്‍ പൊന്നശോകം
നിന്‍ കവിളിണയില്‍ കനകാംബരം
നീയൊരു നിത്യവസന്തം
നിന്റെമിഴിയില്‍..
പ്രേമഗംഗയില്‍ ഒഴുകിയൊഴുകിവന്ന
കാമദേവന്റെ കളഹംസമേ|(2)
ഉള്ളിലെ പൊയ്കയില്‍ താമരവളയത്തില്‍
ഊഞ്ഞാലാടുക തോഴീ നീ..
ഊഞ്ഞാലാടുക തോഴീ
നിന്റെമിഴിയില്‍...
വാനവീഥിയില്‍ ഉദിച്ചു ചിരിച്ചുവരും
പൂനിലാവിന്റെ സഖിയാണു നീ|(2)
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ..
ഇന്ദീവരമിഴിയാടൂ
നിന്റെമിഴിയില്‍..