ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട് - 1993

ചിത്രം : മായാമയൂരം - 1993
രചന : ഗിരിഷ് പൂത്തന്‍ചേരി
സംഗീതം : രഘുകുമാര്‍
ആലാപനം : യേശുദാസ്


(c)youtube.com


ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്
ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തുപാട്ട്
കനകമണിക്കാപ്പണിഞ്ഞ കന്നിനിലാവേ
നിന്‍ കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട് (2)

ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്

നാഗഫണക്കാവിനുള്ളില്‍ തെളിഞ്ഞുകത്തും
കല്‍‌വിളക്കിന്‍ സ്വര്‍ണ്ണനാളം നീയല്ലോ(2)

കളമിട്ടുപാടുമെന്‍ കരളിന്‍റെ മണ്‍കുടം (2)

കണ്‍പീലിത്തുമ്പിനാലുഴിയും നിന്‍ കൗതുകം
ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്

ആറ്റിറമ്പിലൂടെ മന്ദം നടന്നടുക്കും
ഞാറ്റുവേലപ്പെണ്‍കിടാവേ നീയാരോ(2)

അകത്തമ്മയായെന്‍റെ അകത്തളം വാഴുമോ (2)

അഷ്ടപദിശ്രുതിലയം ആത്മാവില്‍ പകരുമോ
ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്......