പാട്ടില്‍ ഈ പാട്ടില്‍ , ഇനിയും നീ, - 2011




ചിത്രം: പ്രണയം
ഗാനരചന : ഓ എന്‍ വി.
സംഗീതം: എം ജയചന്ദ്രന്‍.
ആലാപനം: ശ്രേയാ ഘോഷാല്‍


(c) youtube.com




പാട്ടില്‍ ഈ പാട്ടില്‍ ,
ഇനിയും നീ, ഉണരില്ലേ
ഒരു രാപ്പാടി പാടും,ഈണം കേട്ടതില്ലേ
പനിനീര്‍ പൂക്കള്‍ ചൂടി, രാവോരുങ്ങിയില്ലേ
എന്‍ നെഞ്ചിലൂറും, ഈ പാട്ടില്‍ ,
 ഇനിയും നീ, ഉണരില്ലേ…

സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ , എരിയും സൂര്യനാരോ
കടലല തൊടുനിരമാര്‍നു നിന്‍ ,
കവിളിലും അരുണിമ പൂത്തുവോ,
പ്രണയമൊരസുലഭ മധുരമായ്, നിര്‍വൃതി.
ഒഴുകും, പാട്ടില്‍ , ഈ പാട്ടില്‍ ,
ഇനിയും നീ, ഉണരില്ലേ…

ആയിരം പൊന്മയൂരം കടലില്‍ നൃത്തമാടും
ആയിരം ജ്വാലയായി, കതിരോന്‍ കൂടെയാടും
പകലൊളി ഇരവിനെ വേള്‍കുമീ
മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമായ്, നിര്‍വൃതി.
ഒഴുകും, പാട്ടില്‍ , ഈ പാട്ടില്‍ ,
ഇനിയും നീ, ഉണരില്ലേ…
ഒരു രാപ്പാടി പാടും, ഈണം കേട്ടതില്ലേ
പനിനീര്‍ പൂക്കള്‍ ചൂടി, രാവൊരുങ്ങിയില്ലേ