അകലെ അകലെ നീലാകാശം - 1968

ചിത്രം: മിടുമിടുക്കി - 1968
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം എസ് ബാബുരാജ്
ആലാപനം: യേശുദാസ്‌,ജാനകി
(c)youtube.com

അകലേ....... അകലേ.....നീലാകാശം

ആ.........

അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർത്ഥം

അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം......

അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും(2)

ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ..

അകലെ അകലെ...

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍(2)

വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍ ....

അകലെ അകലെ...

Karaoke
(c)youtube.com