രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
ആലാപനം: എസ ജാനകി
(c)youtube.com
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
രാഗം.. ശ്രീരാഗം.. പാടൂ.. നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം.. (2)
കാലത്തും വൈകിട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി.
നീലക്കൊടുവേലി പൂത്തു
ദൂരെ നീലഗിരിക്കുന്നിന്‍ മേലേ..
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചുവണ്ണാത്തിപ്പുള്ളുകള്‍ പാടി..
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു
താലികെട്ടിന്നല്ലെ നീയും കൂടുന്നോ.
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
രാഗം.. ശ്രീരാഗം.. പാടൂ.. നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും...
തേനും ആഹാഹാ.. നാവിൽ.. ഉം..ഉം.. വാനമ്പാടി
ലാലാ ലാലാ.. ആഹാ ആഹാ.. ഉം..ഉം..
ലാലാ ലാലാ.. ആഹാ ആഹാ...
Karaoke
(c)youtube.com