ചന്ദനശിലയില്‍ കാമനുഴിഞ്ഞത് -1997

ചിത്രം : കുലം
രചന : വി മധുസൂദനന്‍ നായര്‍
സംഗീതം: എം ജി രാധാകൃഷ്ണന്‍
ആലാപനം: ചിത്ര, എം ജി രാധാകൃഷ്ണന്‍

(c)youtube.com



ചന്ദനശിലയില്‍ കാമനുഴിഞ്ഞത്
ചെമ്പകമലരോ കന്മദമോ

ചന്ദനശിലയില്‍ കാമനുഴിഞ്ഞത്
ചെമ്പകമലരോ കന്മദമോ
വൈകാശിപ്പുതുമഴയോ മേനിയില്‍
മന്ദാരപ്പൂവൊളിചാര്‍ത്തി
നാഭിയിലെരിയും നാഗവിളക്കിന്‍
നാളം കണ്ണില്‍ പടരുമ്പോള്‍

മെയ്യറിയേ മനമറിയേ
തിരുവിളയാട്ടിനു കളമെഴുതി(2)

ചന്ദനശിലയില്‍ കാമനുഴിഞ്ഞത്
ചെമ്പകമലരോ കന്മദമോ

കുവലയ വിലോചനേ... ബാലേ...ഭൈമീ
കിസലയാ ധരേ ചാരുശീലേ

വല്ലഭാ.......

വല്ലഭാ എന്നറിയാതൊരു മൊഴി
ഉള്ളില്‍ വിങ്ങിയമരുമ്പോള്‍(2)

വാള്‍ത്തഴമ്പെഴും പാണിയിലമരും
പൊന്‍ പാലക്കുടമുലയുമ്പോള്‍
കനക കസവു കവണിയിഴുകിയൊഴുകീ
അറയിലെ നെയ്ത്തിരി മിഴിമൂടി

ചന്ദനശിലയില്‍ കാമനുഴിഞ്ഞത്
ചെമ്പകമലരോ കന്മദമോ

തകധിമി താം ധിമിതകതാം
ജണുജണുതാം
തകധിമി താം ധിമിതകതാം
ജണുജണുതാം
തകധിമി താം ധിമിതകതാം
ജണുജണുതാം
തകധിമി താം

രിസാനിപമഗരി സരിമ രിമ രിമപ
രിമ പനിസരിഗ ഗരിസഗരിഗരിസ
സരിമഗരി സരിമഗരി സരിമഗരി
ഗമനിധപ ഗമനിധപ ഗമനിധപ
ഗരിരിസ സനിനിപ പമമഗ ഗരിസ

വല്ലഭാ.....

വല്ലഭാ നിന്‍ പ്രാണൻ പ്രാണനില്‍
ഒന്നായ് വന്നു നിറയുമ്പോള്‍(2)
മെയ് മറന്നു ഞാന്‍ നെയ്യായുരുകി
ആയിരമിതളായ് തെളിയുമ്പോള്‍
അലകള്‍ നുരയും അമൃതനദികള്‍ ഒഴുകീ
ഉലകൊരു വിസ്മൃതിലയമായി

ചന്ദനശിലയില്‍ കാമനുഴിഞ്ഞത്
ചെമ്പകമലരോ കന്മദമോ...