രചന: കാവാലം നാരായണ പണിക്കർ
സംഗീതം: ജി. ദേവരാജൻ
ആലാപനം: കെ. ജെ. യേശുദാസ്
(c)youtube.com
പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ നീർമണി വീണുടഞ്ഞു
വീണുടഞ്ഞു (2)
മണ്ണിൻ ഈറൻ മനസ്സിനെ മാനം തൊട്ടുണർത്തി (2)
വെയിലിൻ കയ്യിൽ അഴകോലും വർണചിത്രങ്ങൾ മാഞ്ഞു
വർണചിത്രങ്ങൾ മാഞ്ഞു
പുലരിത്തൂമഞ്ഞുതുള്ളിയിൽ ....
കത്തിത്തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തി(2)
ദുഃഖസ്മൃതികളിൽ നിന്നല്ലോ പുലരി പിറക്കുന്നു വീണ്ടും
പുലരി പിറക്കുന്നു വീണ്ടും
പുലരിത്തൂമഞ്ഞുതുള്ളിയിൽ....