ചന്ദനമണിവാതില്‍ പാതി ചാരി ...



ചിത്രം: മരിക്കുന്നില്ല ഞാന്‍
ഗാനരചന : എഴാച്ചേരി രാമചന്ദ്രന്‍
സംഗീതം: രവീന്ദ്രന്‍
ആലാപനം: ജി വേണുഗോപാല്‍

(c) youtube.com


ചന്ദനമണിവാതില്‍ പാതി ചാരി 
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ (2)


എന്നോടെന്തിനൊളിക്കുന്നു നീ സഖി 
എല്ലാം നമുക്കൊരു പോലെയല്ലേ  (2)

അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ 
സ്വര്‍ണ്ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ 

ചന്ദനമണിവാതില്‍ പാതി ചാരി.... 

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ (2) 

മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന 
മാദക മൗനങ്ങള്‍ നമ്മളല്ലേ 

ചന്ദനമണിവാതില്‍ പാതി ചാരി 
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ (2)