സംഗീതമേ നിൻ പൂഞ്ചിറകിൽ - 1980

ചിത്രം : മീന്‍ - 1980
രചന: യൂസഫലി കേച്ചേരി
സംഗീതം : ദേവരാജന്‍
ആലാപനം‌: യേശുദാസ്‌

(c) youtube.com



സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ (2)

സംഗീതമേ..

ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകെ വിരുന്നു വരും (2)
വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു
വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ...

സംഗീതമേ...

അനുരാഗ ഗാനം വിടരുംപ്പോൾ
ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ(2)
കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ
കരുണാർദ്ര ഗദ്ഗദമല്ലേ   ഓ....

സംഗീതമേ..

വിട തരൂ മൽ സഖീ വീട തരൂ മൽ സഖീ
മൽ സഖീ മൽ സഖീ

Karaoke

(c) youtube.com