ചിത്രം:
സമ്മര്‍ ഇന്‍ സമ്മര്‍ in ബെദലഹേം
ഗാനരചന :
ഗിരിഷ് പൂത്തഞ്ചേരി
സംഗീതം:
വിദ്യാസാഗര്‍
ആലാപനം:
ശ്രീനിവാസ് , സുജാത മോഹന്‍
(c) youtyube.com
എത്രയോ ജന്മമായ് നിന്നെ ഞാൻ
തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെൻ
പുണ്യമേ
ദൂര തീരങ്ങളും മൂകതാരങ്ങളും
സാക്ഷികൾ
എത്രയോ ജന്മമായ് ..
കാറ്റോടു മേഘം മെല്ലെ
ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ
തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ
പൈതലായ്
നീ മൂളും പാട്ടിലെ
പ്രണയമായ്
നിന്നെയും കാത്തു ഞാൻ
നിൽക്കവേ
എത്രയോ ജന്മമായ്..
പൂവിന്റെ നെഞ്ചിൽ തെന്നൽ
മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും
മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ
മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു
ഞാൻ
എത്രയോ ജന്മമായ്..