രചന : ഗിരീഷ് പൂത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: മാല്‍ഗുഡി ശുഭ
(c) youtube.com
നിലാപൊങ്കലായേലോ.....ഹോ
പാടും നീ..... ഓ..ഓ...ഓ..
മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ
ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ
കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..
നിലാ പൊങ്കലായേലോ..
കുളമ്പൊച്ച മൂളും തുടിത്താളമോടെ
നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
എനിക്കിഷ്ടമേറും നാട്
തണുപ്പോടുമാ നാട്ടിൽ നിങ്ങളും വായോ
നിലാ പൊങ്കലായേലോ..