ചിത്രം: കായലും കയറും. 1979
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: കെ വി മഹാദേവന്‍
ആലാപനം: യേശുദാസ്
(c)youtube.com
ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു
ശരറാന്തല്‍....
മകരമാസക്കുളിരില്‍
അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു (2)
വരികില്ലേ നീ.....
അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ (2)
ശരറാന്തല്‍....
അലര്‍ വിടര്‍ന്ന മടിയില്‍
അവളുടെ അഴിഞ്ഞ വാര്‍മുടി ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍ രാവില്‍ കിളുര്‍ത്തു നില്‍ക്കുന്നു (2)
കേള്‍ക്കില്ലേ നീ.....
കരയുടെ നെഞ്ചില്‍ പടരും തിരയുടെ ഗാനം കേള്‍ക്കില്ലേ (2)
ശരറാന്തല്‍....
Karaoke
(c) youtube.com