മൌന സരോവരം.. 1992

ചിത്രം                 : 
സവിധം
രചന                  : 
കൈതപ്രം
സംഗീതം             : 
ജോണ്‍സണ്‍
ആലാപനം         : 
 ചിത്ര

(c) youtube.com



മൌനസരോവരമാകെ ഉണര്‍ന്നു 
സ്നേഹമനോരഥവേഗമുയർന്നു   

കനകാംഗുലിയാൽ തംബുരു മീട്ടും   
സുരസുന്ദരിയാം യാമിനി പോലും   
പാടുകയായ് മധുഗാനം.. 

മായാ...മൌന സരോവര     
   
കാതരമാം മൃദുപല്ലവിയെങ്ങോ     
സാന്ത്വനഭാവം ചൊരിയുമ്പോള്‍   (2)  
ദ്വാപര മധുര സ്മൃതികളിലാരോ     
മുരളികയൂതുമ്പോ‍ള്‍     
അകതാരില്‍ അമൃതലയമലിയുമ്പോള്‍     
ആത്മാലാപം നുകരാന്‍ അണയുമോ     
സുകൃതയാം ജനനീ..     

മൌന....
   
മാനസമാം മണിവീണയിലാരോ     
താരകമന്ത്രം തിരയുകയായ്   (2)
മംഗളഹൃദയധ്വനിയായ് ദൂരെ     
ശാരിക പാടുകയായ്   
പൂമൊഴിയിൽ പ്രണവമധു തൂവുകയായ്   
മണ്ണിൻ മാറിൽ കേൾപ്പൂ     
സഫലമാം കവിതതൻ താളം..     

മൌന....