സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ - 1976

ചിത്രം : വനദേവത
രചന : യൂസഫലി കേച്ചേരി
സംഗീതം : ദേവരാജന്‍
ആലാപനം : യേശുദാസ്‌



(c)youtube.com


സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ 
സ്വപ്നം പീലി നീര്‍ത്തി നിന്നതോ 
ഈശ്വരന്റെ സൃഷ്ടിയില്‍ 
അഴകെഴുന്നതത്രയും 
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ (2)


സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ 

വണ്ടണഞ്ഞാല്‍ പൂവിനൊരു ചാഞ്ചാട്ടം 
ചുണ്ടിനുള്ളില്‍ പുഞ്ചിരിയുടെ തിരനോട്ടം (2)


മനമറിയാതെ എന്‍ തനുവറിയാതെ 
ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍
ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍ 


സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ ...

മലയെടുത്തു മടിയില്‍ വച്ച മേഘങ്ങള്‍ 
മനമണഞ്ഞു പുല്‍കി നിന്ന മോഹങ്ങള്‍ (2)


കൊച്ചു തെന്നലേ മണിപ്പൂം തെന്നലേ
കുളിരലകളില്‍ ഒഴുകി വരൂ നീ
കുളിരലകളില്‍ ഒഴുകി വരൂ നീ
ഓഹോഹോ ഓഹോഹോ ഓഹോഹോ 

സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ