സന്ധ്യമയങ്ങും നേരം - 1972

ചിത്രം : മയിലാടുംകുന്ന്‍
രചന : വയലാര്‍
സംഗീതം : ദേവരാജന്‍
ആലാപനം : യേശുദാസ്‌

(c)youtube.com


സന്ധ്യമയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം..
ബന്ധുരേ രാഗബന്ധുരേ..
നീ എന്തിനീ വഴി വന്നു..
എനിയ്ക്കെന്തു നല്‍കാന്‍ വന്നു..
ഓ ഓ...

സന്ധ്യമയങ്ങും നേരം...

കാട്ടുതാറാവുകള്‍ ഇണകളെ തിരയും
കായലിനരികിലൂടെ..
കടത്തുതോണികളില്‍ ആളെ കയറ്റും
കല്ലൊതുക്കുകളിലൂടെ..(2)

തനിച്ചുവരും താരുണ്യമേ..
എനിക്കുള്ള പ്രതിഫലമാണോ നിന്‍റെ നാണം..
നിന്‍റെ നാണം..
സന്ധ്യമയങ്ങും നേരം

കാക്ക ചേക്കേറും കിളിമരത്തണലില്‍
കാതരമിഴികളോടെ..
മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും
സ്വപ്ന രത്നഖനിയോടെ (2)

ഒരുങ്ങിവരും സൗന്ദര്യമേ..
എനിക്കുള്ള മറുപടിയാണോ നിന്‍റെ മൗനം..
നിന്‍റെ മൗനം...

സന്ധ്യമയങ്ങും നേരം ...
Karaoke
(c)youtube.com