രചന: പി. ഭാസ്കരന്‍
സംഗീതം: ജി. ദേവരാജന്‍
ആലാപനം: പി. ജയചന്ദ്രന്‍
(c)youtube.com
ഓ... ഓ... ഓ...
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ, ചകോരീ, ചകോരീ

കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു, കല്‍പനകള്‍ താലമെടുത്തു
കണ്‍മണിയെ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ, ഉണ്ടോ, ഉണ്ടോ
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ, ചകോരീ, ചകോരീ
കഥ മുഴുവന്‍ തീരും മുന്‍പേ, യവനിക വീഴും മുന്‍പേ
കവിളത്തു കണ്ണീരോടെ കദനത്തിന്‍ കണ്ണീരോടെ
കടന്നുവല്ലോ, അവള്‍ നടന്നുവല്ലോ
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ, ചകോരീ, ചകോരീ
വേദനതൻ ഓടക്കുഴലായി പാടിപ്പാടി ഞാൻ നടന്നു
മൂടുപടം മാറ്റിവരൂ നീ
രാജകുമാരീ, കുമാരീ, കുമാരീ
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ, ചകോരീ, ചകോരീ..

Karaoke