കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും - 1969

ചിത്രം: ജ്വാല
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
ആലാപനം: യേശുദാസ്‌, ബി വസന്ത


(c)yutube.com




കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

ഉടുക്കാൻ വെള്ളപ്പുടവ
കുളിക്കാൻ പനിനീർച്ചോല
കൂന്തൽ മിനുക്കാൻ ഞാറ്റുവേല
കൂന്തൽ മിനുക്കാൻ ഞാറ്റുവേല 
കുടമുല്ലപ്പൂവിനും.... 

ഉത്രാടസന്ധ്യ ഉണർന്നതിനാലോ
ഉദ്യാനപാലകൻ വന്നതിനാലോ
ആപാദചൂഡമീ രാഗപരാഗം
ആകെ തളിർക്കുമീ രോമാഞ്ചം
ആഹാ...ആ‍ഹാ....ആഹാ...ആ..

കുടമുല്ലപ്പൂവിനും....


പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ
സ്വപ്നാടനത്തിൽ ഉണർന്നതിനാലോ
ആത്മാവിനുള്ളിലെ കാമുക മന്ത്രം
ആകെ തളിർക്കുമീ ഉന്മാദം  

കുടമുല്ലപ്പൂവിനും....
Karaoke

(c)youtube.com